2010, ജനുവരി 4, തിങ്കളാഴ്‌ച

ചാണക്കോവാലന്‍

ഏകദേശം ഒരു പൊതിയ്ക്കാത്ത തേങ്ങയുടെ വലിപ്പവും ആക്രുതിയുമുള്ള, ഇരു ചെവികളോളമെത്തുന്ന ചിരിയ്ക്കിടയിലൂടെ കാണുന്ന രണ്ടോ മൂന്നോ വെറ്റിലക്കറ പിടിച്ച ചുവന്ന പല്ലുകള്‍ തെറിച്ചു നില്ക്കു ന്ന മുഖം. അതാണ്‌ ഗോപാലന്‍. തലയില്‍ മുടിയൊന്നും ശേഷിയ്ക്കാത്തതിനാല്‍ "ചാണക്കോവാലന്‍ " ആയി.
ആകെ വസ്ത്രം അരയില്‍ ചുറ്റിയുടുത്ത ഒരു തുവര്ത്ത്ി‌. മിക്കവാറും അരയില്‍ ഒരു കുടുക്കില്‍ കൊളുത്തിയിട്ട വാക്കത്തിയുമുണ്ടാകും. ഇദ്ദേഹത്തിനു പണി തെങ്ങുകയറ്റമാണ്‌. മെലിഞ്ഞ് ചുള്ളിപോലുള്ള ഒരു മനുഷ്യന്‍. പകല്‍ സമയങ്ങളില്‍ ശാന്തനും മൂകനും. വൈകുന്നേരമായാല്‍ ആളുമാറും സ്വഭാവം മാറും. രയറോത്തെ ഒരു പ്രധാന"താര"മായിരുന്നു മെല്‍‌പ്പറഞ്ഞ ഗോപാലന്‍ അഥവാ ചാണകോവാലന്‍.
ഇദ്ദേഹം പുലയസമുദായത്തില്‍ പെട്ട ആളാണ്‌. രയറോത്ത് അടുത്തു തന്നെ ഒരു ദലിത് കോളനി ഉണ്ട്. ഈ കോളനിയ്ക്ക് പല കഥകളും പറയാനുണ്ട്. ഉദ്ദേശം ഇരുപത് കുടുംബങ്ങള്‍ ഇവിടെ താമസിയ്ക്കുന്നു.
അവിടെ ഗോപാലന്റെ പല ബന്ധുക്കളുമുണ്ട്. പ്രധാനമായും രണ്ടു പാര്ട്ടിടകള്‍. കോണ്ഗ്രപസ്, മാര്ക്സി സ്റ്റ്. പഴയ ആള്ക്കാനര്‍ മിക്കവാറും കോണ്ഗ്രമസ്. ചെറുപ്പക്കാര്‍ ചിലര്‍ മാര്ക്സി സ്റ്റ്. കോളെജിലും മറ്റും പോയ ചിലര്‍ എസ്.എഫ്.ഐ. വഴി ഇടതുപക്ഷക്കാരായതാണ്‌. കോളനിയ്ക്ക് പല സര്ക്കാുര്‍ സ്കീമുകളും ഉണ്ടാവും. ഇതിനു കമ്മറ്റി രൂപീകരണവും മറ്റും മുറയ്ക്കു നടക്കും. ഇത് പലപ്പോഴും ബഹളങ്ങളില്‍ കലാശിയ്ക്കും.
കാരണം പണത്തിന്റെ ഏര്പ്പാ ടാണല്ലോ. നമ്മുടെ ഗോപാലന്‍ തികഞ്ഞ കോണ്ഗ്രഴസ്സാണ്‌. എന്നാല്‍ ഏതൊ സ്കീമിന്റെ ഏതൊ പണസംബന്ധമായ കാര്യത്തില്‍ പുള്ളിക്കാരന്‌ കോളനിക്കാരോട് നിത്യ വിരോധം ഉണ്ടായി.
വൈകിട്ട് ആറുമണി കഴിഞ്ഞാല്‍, മുരളിയാശാനെപ്പോലെ ഇദ്ദേഹവും പൂക്കുറ്റിയാകും. പിന്നെ കോളനിക്കാര്‍ ആരെങ്കിലും കവലയില്‍ നില്പ്പുണ്ടോ എന്നു നോക്കും. ഉണ്ടെങ്കില്‍, അവരില്‍ നിന്നും ഒരു പത്തടി അകലത്തില്‍ നിലയുറപ്പിയ്ക്കും.കാര്യമറിയാവുന്നവര്‍ അപ്പോഴേ സ്ഥലം വിടും. ചിലര്‍ ഇതറിയില്ല. പിന്നെ ഗോപാലന്റെ ഒരു പ്രഭാഷണം ആരംഭിയ്ക്കും. എതോ സ്കീമിന്റെ കാശ് സംബന്ധമായാണ്‌ പ്രഭാഷണം. എല്ലാ വാചകങ്ങളും അവസാനിയ്ക്കുക "....എന്തെടാ പട്ടികളെ...പൂച്ചകളെ" എന്നാണ്‌. ആദ്യമൊന്നും എനിക്കിതിന്റെ പൊരുള്‍ മനസ്സിലായില്ല. പിന്നെയാണ്‌ മനസ്സിലായത് "പട്ടികജാതിക്കാരെ" എന്നതു ചുരുക്കിയാണ്‌ പട്ടിയാക്കിയത്, പ്രാസമൊപ്പിയ്ക്കാന്‍ പൂച്ചകളും. ഒരിയ്ക്കലും മറ്റാരെയും ചീത്തവിളിയ്ക്കില്ല ഇദ്ദെഹം.
ഇയാളുടെ ഒരു ബന്ധു നല്ലൊരു കളരി ആശാനുണ്ട്. അയാളുമായും ഗോപാലന് ഉടക്കാണ്‌. കളരി ആശാന് അത്യാവശ്യം തിരുമ്മും ചികില്സരയുമുണ്ട്. ചില ദിവസങ്ങളില്‍ പൂസായിക്കഴിഞ്ഞാല്‍ ഗോപാലന്‍ ആശാന്റെ വീടിന്റെ പരിസരത്തെത്തിയാല്‍ നീട്ടി കൂവും. ഒപ്പം സുഭിക്ഷമായി വികടസരസ്വതിയും. ഒരു സാമ്പിള്‍ ഇതാ:
"എടാ..കളരി----മോനേ, ഇറങ്ങിവാടാ.. എന്റെ -----ഉളുക്കിയെടാ. തിരുമ്മിത്തരാന്‍ പറ്റ്വോടാ.."
കളരി ആശാന്‍ തിരിച്ചു പ്രതികരിക്കാറില്ല.
ഇതു കൂടാതെ ചില സന്ധ്യകളില്‍ ഗോപാലന്‍ രയറോത്ത് ചില കളരി ചുവടുകളും "പ്രദര്ശി.പ്പിക്കും". ഒരു ദിവസം പുള്ളിയ്ക്ക് വലിയൊരു അക്കിടി പറ്റി. അന്ന് കക്ഷി ചില ചുവടുകള്‍ കാണിച്ചുകൊണ്ടു നില്ക്കു കയാണ്‌. അപ്പോഴാണ്‌ മുരളി ആശാന്റെ വരവ്. കക്ഷിയാണെങ്കില്‍ അന്ന് ചന്ദ്രനെ മറയ്ക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലും.
ആശാന്‍ വന്ന് ഗോപാലനെ വെല്ലുവിളിച്ചു. ഗോപാലന്‍ വെല്ലുവിളിസ്വീകരിച്ച് കൊണ്ട് കാലുയര്ത്തി കഴുത്തൊപ്പം വീശി കാണിച്ച് നിലകൊണ്ടു. ബലിഷ്ഠനായ ആശാന്‍ വന്ന് ഉണക്കച്ചുള്ളിപോലത്തെ ഗോപാലനെ ഇറുക്കിയൊരു പിടുത്തം. ഗോപാലന്‍ കുതറി. അവസാനം രണ്ടും കൂടി നിലത്ത്. എന്തായാലും ആശാന്റെ കത്രികപ്പൂട്ടില്‍ പെട്ട ഗോപാലന്‌ അനങ്ങാന്‍ കഴിയുന്നില്ല. ചുറ്റും കാഴ്ചക്കാര്‍ കൂടി. എന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ നിന്നു. അപ്പോള്‍ ഗോപാലന്‍ ആശാന്റെ ചെവിയിലെന്തോ മന്ത്രിയ്ക്കുന്നതു കണ്ടു. പെട്ടെന്ന് രണ്ടു പേരും ചിരിച്ചു കൊണ്ടെഴുന്നേറ്റു. ഞങ്ങള്‍ അന്തം വിട്ടു നില്ക്കേ രണ്ടുപേരും കൈകോര്ത്തുടകൊണ്ട്, വാറ്റു ചാരായം വില്ക്കു ന്ന കുഞ്ഞാലിയെ തേടിപ്പോകുന്നതാണ്‌ കണ്ടത്! പിടി വിടാമെങ്കില്‍ ചാരായം മേടിച്ച് തരാമെന്നാണ്‌ ഗോപാലന്‍ ആശാന്റെ ചെവിയില്‍ ഓതിയതെന്ന് അപ്പോഴാണ്‌ മനസ്സിലായത്! ആ ഒറ്റ ഓഫറിലേ ആശാന്‍ വീഴുകയുള്ളു എന്ന് ഗോപാലനും അറിയാമായിരുന്നു.
ഗോപാലന്‌ ഒരു മകനുണ്ടായിരുന്നു. പക്ഷെ ഗോപാലന്‍ വീട്ടുകാരുമായും കലഹമായിരുന്നു.
അക്കാലത്താണ്‌ അമേരിയ്ക്കയുടെ സ്പേസ് ലാബട്ടറിയായ സ്കൈലാബ് ഭൂമിയില്‍ പതിയ്ക്കുമെന്നെരു അഭ്യൂഹമുണ്ടായത്. ഞങ്ങളുടെ നാട്ടിലും അതൊരു സംസാരവിഷയമായിരുന്നു.
അക്കാലത്ത് ഗോപാലന്‍ അമ്മയുമായി കലഹിയ്കുമ്പോള്‍ പ്രാകുന്നത് ഇപ്രകാരമാണ്‌: "..അധികം നെറിക്കണ്ട . കൈലാബിവിടെ വീഴും തള്ളേ.."
വയസ്സായിട്ടും ഗോപാലന്‍ നിത്യവും തെങ്ങുകയറാന്‍ പോകും. പലപ്പോഴും കടത്തിണ്ണയിലായിരുന്നു കിടപ്പ്. അവസാനം കുറേ നാള്‍ രോഗാതുരനായി കിടന്നിട്ടാണ്‌ അയാള്‍ മരിച്ചത്.

4 അഭിപ്രായങ്ങൾ:

  1. ബ്ലോഗ് റോളില്‍ ഇല്ലാത്ത ബ്ലോഗുകളുടെ ലിങ്ക് editor@chintha.com എന്ന ഇമെയില്‍ വിലാസത്തിലേക്ക്
    അയച്ചു നോക്കൂ..

    http://tharjani.blogspot.com/2008/09/blog-post.html

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം, നല്ല നാടന്‍ കഥകളുടെ ഒരു ശേഖരം ഉണ്ടെന്നു തോന്നുന്നല്ലോ... ഓരോന്നായി പോരട്ടെ.... അല്പം കൂടി പൊലിപ്പിച്ചു എഴുതാം എന്ന് തൊന്നുന്നൂ....

    മറുപടിഇല്ലാതാക്കൂ
  3. ഉബുണ്ടാ.. നന്ദി, സത്യത്തില്‍ ഉള്ളതു തന്നെയാ എഴുതുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. ബിജുകുമാറെ ഈ നാടന്‍ കഥ നന്നായിട്ടുണ്ട് ..ഭാവുകങ്ങള്‍.!

    മറുപടിഇല്ലാതാക്കൂ